സിപിഎം ഭരണസമിതിക്ക് കീഴിലുള്ള അടൂർ 142-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. മുൻ പ്രസിഡന്റിന്റെ അഴിമതികൾക്ക് കൂട്ടുനിൽക്കാത്തതിനെത്തുടർന്ന് പാർട്ടിയിൽ നിന്നും ഭരണസമിതിയിൽ നിന്നും സമ്മർദ്ദം നേരിടുന്നതായി വ്യക്തമാക്കി നിലവിലെ ബാങ്ക് പ്രസിഡന്റ് പൊൻതാമര രാജിവെച്ചു. സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് രാജിവെച്ച പൊൻതാമര. മുൻ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ രവീന്ദ്രന്റെ കാലയളവിൽ 75 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി പൊൻതാമര ആരോപിച്ചു. പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും ക്രമക്കേടുകൾ തെളിയിക്കേണ്ടതുള്ളതിനാൽ
ബാങ്ക് ബോർഡ് മെമ്പർ സ്ഥാനത്ത് തുടരുമെന്നും പൊൻതാമര അറിയിച്ചു.
സിപിഎം ഭരണസമിതിയിലെ അടൂർ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്; പ്രസിഡൻറ് രാജിവച്ചു
