തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ; ആരോപണവുമായി സിപിഎം

AnilKumar BalaKrishnan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ എന്ന ആരോപണവുമായി സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാമെന്നും എന്നാൽ, കുറഞ്ഞപക്ഷം ഇവർ രണ്ട് ഓഫീസ് ആയെങ്കിലും പ്രവർത്തിക്കണമെന്നും സിപിഎം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിച്ചു

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാം. എന്നാൽ ഈ രണ്ട് ഓഫീസിലെയും സീലുകൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും’ സിപിഎം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

‘തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഒരു സീൽ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തിൽ ഏത് ബട്ടൺ അമർത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികതയാകും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിലെ ബിജെപി സീൽ’ എന്നും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ സിപിഎം പരിഹസിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സിപിഎമ്മിന് മാത്രമല്ല, മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നും സിപിഎം ആരോപിക്കുന്നു. സംഭവിച്ചത് ക്ലെറിക്കൽ പിഴവാണ് എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം എന്നും അവർ പറയുന്നു

Share This Article