കളമശേരിയിൽ പെൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണം; പ്രതിയെ തെളിവെടുപ്പിനായി ആലുവയിൽ എത്തിച്ചു

AnilKumar BalaKrishnan

കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന അക്രമിയെ ആലുവയിൽ എത്തിച്ചു
പ്രതി ലക്ഷ്യമിട്ടത് കവർച്ച മാത്രമല്ല
പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന്
കൊച്ചി ഡി സി പി, ഷഹൻ ഷാ പറഞ്ഞു.
പെൺകുട്ടി രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് ആക്രമണമുണ്ടായത്. തൂണിൽ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് സ്വർണ്ണം കവർന്നത്.
അഗളി സ്വദേശിയായ പ്രതിയെ പിടികൂടിയത് വീട്ടിൽനിന്നാണ്
കവർന്ന മൊബൈൽ ഫോൺ കണ്ടെടുത്തെങ്കിലും
സ്വർണം കണ്ടെത്താനായിട്ടില്ല. തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടിക്രമങ്ങൾ ബാക്കിയുള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കണ്ണൂർ സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കളമശ്ശേരിയിൽ വച്ച് പാലം കടന്നുപോകുകയാണ് ആക്രമണം. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പുറകെ വന്ന് ആക്രമിക്കുകയായിരുന്നു.

Share This Article