ഒമാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു

AnilKumar BalaKrishnan

ഒമാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്.

യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തെരച്ചിൽ തുടരുന്നു

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല.

യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽ പ്രളയത്തിൽ പെട്ടുപോകുകയായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനത്തിൽ 9 പേർ ഉണ്ടായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article