കെ സുധാകരനെ പുകഴ്ത്തി, ജി സുധാകരനെ വിമർശിച്ച് സജി ചെറിയാൻ ; ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി

AnilKumar BalaKrishnan

കെ സുധാകരനെ പുകഴ്ത്തി, ജി സുധാകരന് വിമർശിച്ച് സജി ചെറിയാൻ. കെ സുധാകരന്റെ രാഷ്ട്രീയ ധാർമ്മികത ജി സുധാകരനില്ല. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി. ചേർത്തലയിൽ പി പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ ആണ് സജി ചെറിയാൻ്റെ കുറ്റപ്പെടുത്തൽ.
കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷേ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല.
ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചന
കെ സുധാകരൻ ആ വഞ്ചന കാണിച്ചില്ല
അതാണ് രാഷ്ട്രീയ ധാർമികത. ചങ്കിൽ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ്സ് കരുതേണ്ട എന്നും സജി ചെറിയാൻ

.കോൺഗ്രസിനെതിരെയും സജി ചെറിയാൻ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. കോൺഗ്രസ് പാർട്ടി പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചെന്നും, കഠിനാധ്വാനം ചെയ്യുന്ന സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘വെള്ളം കോരിയും വിറക് വെട്ടിയും ജീവിക്കുന്നവർക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്’ എന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പ്രതികരിക്കവെ, ‘ഷുക്കൂർ കയറുമായി നിൽക്കുകയാണ്, ഏത് മരത്തിൽ കെട്ടണമെന്നതാണ് ആലോചനയെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Share This Article