കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയ സിനിമാ നടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഐ ടി ജീവനക്കാരന് അറസ്റ്റിൽ. കൊച്ചി കത്രിക്കടവ് സ്വദേശി വിപിൻ റോയ്(39)ആണ് അറസ്റ്റിലായത്. എംബിഎ ബിരുദധാരിയായ ഇയാൾ ഐടി സ്ഥാപനത്തിലെ മാനേജരാണ്. വ്യാഴാഴ്ചയാണ് സംഭവം. വൈകിട്ട് നടക്കാനിറങ്ങിയ നടിയെ ശല്യം ചെയ്ത ഇയാൾ, ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു.
സംഭവത്തിൽ പാലാരിവട്ടം പോലീസിൽ പരാതി നൽകിയ നടിയുടെ മൊഴി പോലിസ് എടുത്തു. ശല്യം ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്. സമൂഹ മാധ്യമങ്ങളിലൂടെ നടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ പിന്നീട് ശല്യം ചെയ്തു തുടങ്ങിയപ്പോള്‍ ബ്ലോക്ക് ചെയ്തിരുന്നതായും എന്നാല്‍ തുടര്‍ന്നും ഇയാള്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയിരുന്നതായും നദി നല്കിയ പരാതിയില്‍ പറയുന്നു . നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വിപിൻ റോയിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
