കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

AnilKumar BalaKrishnan

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ തപോഷ് ബസുമതാരി IPS ൻ്റെ നിർദ്ദേശാനുസരണം, ശ്രീകാര്യം പോലീസ് പേട്ടയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി 50 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. അടുത്തിടെ വീണ്ടും ആക്രമണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.

Share This Article