കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയിട്ടില്ല: വാര്‍ത്ത തള്ളി അലോഷ്യസ് സേവ്യര്‍

AnilKumar BalaKrishnan

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. സ്ഥാനാര്‍ത്ഥി പട്ടികയിലെ അവഗണനയില്‍ പ്രതിഷേധിച്ച് താന്‍ രാജിവെച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.യു അധ്യക്ഷനായ നാള്‍ മുതല്‍ ഇന്നുവരെ സംഘടനയുടെ മുന്നേറ്റത്തിനും പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അലോഷ്യസ് പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയിട്ടില്ല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല….!പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…!

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇടുക്കിയുടെ മലയോര മേഖലയില്‍ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…! ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും കെ.എസ്.യു വിന്റെ മുന്നേറ്റവും പാര്‍ട്ടി അധികാരത്തില്‍ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…!

എന്റെ സഹപ്രവര്‍ത്തകര്‍ പൊലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സി.പി.ഐ.എം ക്രിമിനലുകളാല്‍ വേട്ടയാടപെടുമ്പോഴും…! സഹപ്രവര്‍ത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാന്‍ മുന്‍പോട്ട് പോയത്…! വാര്‍ത്തകള്‍ ഇപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്, വാര്‍ത്തകള്‍ അല്ലല്ലോ വസ്തുതകള്‍…! എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു…! എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി…!’, അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Share This Article