തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ കെ എസ് യു നിര്‍ദേശിച്ചവരെ തഴഞ്ഞുവെന്ന് ആരോപിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. നേരത്തെ പൂഞ്ഞാര്‍, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് അലോഷ്യസ് സേവ്യരുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിര്‍പ്പുയര്‍ന്നിരുന്നു. രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായതോടെയാണ് അലോഷ്യസ് സേവ്യര്‍ രാജിവച്ചതെന്നാണ് റിപോര്‍ട്ടുകള്‍.
ഒരു നേതാക്കളും തന്നെ സഹായിച്ചില്ലെന്നും തെരെഞ്ഞെടുപ്പിനായി താൻ കെ.എസ്.യു പ്രവർത്തകരോടൊപ്പം താൻ ഒരുങ്ങിയിരുന്നു. സീറ്റ് ലഭിക്കാത്തതിൽ അതൃപ്തനാണെന്നും അലോഷ്യസ് പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കുന്ന ആളല്ല അലോഷ്യസെന്നും രാജിയെ കുറിച്ച് ഔധ്യോഗികമായി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചത്.
