കാട്ടാന കൂട്ടത്തെ കണ്ട് ഭയന്ന് മരത്തിൽ കയറി അഭയം തേടിയവരെ
വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
കൊല്ലം മുള്ളുമല ഉന്നതിയിലെ റംസയും കരുണാകരനുമാണ്
കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വന വിഭവങ്ങൾ ശേഖരിച്ച് മടങ്ങുമ്പോഴാണ് കാട്ടാന കൂട്ടത്തിന് നടുവിൽപ്പെട്ടത്, രക്ഷപെടാനായി ഇരുവരും മരത്തിൽ കയറുകയായിരുന്നു.തുടർന്ന്
റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷപെടുത്തി
കാട്ടാന കൂട്ടത്തെ കണ്ട് ഭയന്ന് മരത്തിൽ കയറി; ഒടുവിൽ വനപാലകർ രക്ഷിച്ചു
