കോൺഗ്രസ് സീറ്റിനായി കൊച്ചിയിൽ പോസ്റ്റർ ഇറക്കി മുഹമ്മദ് ഷിയാസും ദീപ്തി മേരി വർഗീസും. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി എന്ന പേരിലാണ് ഇരുവരും പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. ദീപ്തി മേരി വർഗീസിൻ്റെ പോസ്റ്ററുകൾ അടിച്ചതിന് പിന്നാലെ മുഹമ്മദ് ഷിയാസിന്റെ പേരിലും പോസ്റ്ററുകൾ വന്നു. കൊച്ചിയിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം’ എന്ന തലക്കെട്ടോടെയാണ് ദീപ്തിക്കായി പോസ്റ്ററുകൾ ഒരുങ്ങിയത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുഹമ്മദ് ഷിയാസിനെ ജയിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഷിയാസിന്റെ പോസ്റ്ററുകൾ.
