ബിജെപി രണ്ടാംഘട്ട പട്ടിക; ഡൽഹിയിൽ നിർണ്ണായക യോഗം തുടരുന്നു, പ്രഖ്യാപനം നാളെ

AnilKumar BalaKrishnan

ദില്ലി : കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവശേഷിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനായി പാർട്ടി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡൽഹിയിൽ യോഗം നടക്കുന്നത്.

കേരളത്തിൽ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി. സദാനന്ദൻ എംപി, കേരളത്തിന്റെ ചുമതലയുള്ള മറ്റ് കേന്ദ്ര നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ കേന്ദ്ര നേതൃത്വം വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി ബിജെപിയുടെ രണ്ടാം ഘട്ട പട്ടിക നാളെ പുറത്തിറക്കിയേക്കും എന്നാണ് സൂചന. 

Share This Article