താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ

AnilKumar BalaKrishnan

കൊച്ചി: നടിമാരായ വീണാ നായരും അഞ്ജലി നായ‌രും ലക്ഷ്മി പ്രിയയും ട്വന്റി 20യിൽ ചേർ‌ന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളിൽ ഇടംനേടിയ നടിയാണ് വീണാ നായർ. അയ്മനം പരിപ്പ് സ്വദേശിനിയാണ്

.നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. മുൻ വർഷങ്ങളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും താൻ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article