തീപിടുത്തം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിന്ന് രോഗികളെ മാറ്റുന്നു. തീ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. ഫയർഫോഴ്സ് സംഘം മെഡിക്കൽ കോളേജിൽ എത്തി. ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു. സർജിക്കൽ ഐസിയുവിന് ഉള്ളിലാണ് തീപിടുത്തം ഉണ്ടായത്.
മേയർ വി വി രാജേഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തിയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്ന് പ്രാഥമിക നിഗമനം.

