ശബരിമല സ്വർണക്കൊള്ള; പ്രതി ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല

AnilKumar BalaKrishnan

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല.
സ്വർണ വ്യാപാരി ഗോവർദ്ധൻ സമർപ്പിച്ച ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി
ഡിസംബർ 19-നാണ് കേസിൽ ഗോവർദ്ധൻ അറസ്റ്റിലാകുന്നത് .ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിലെത്തിച്ച് വേർ തിരിച്ചതായും അതിന് ശേഷം ഇടനിലക്കാരൻ വഴി ഗോവർദ്ധന് സ്വർണം കൈമാറി എന്നുമായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ . ഇതോടെയാണ് സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരിക്കൊപ്പം ഗോവർദ്ധനും അറസ്റ്റിലാകുന്നത്. എന്നാൽ
പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്ന് കാണിച്ചായിരുന്നു ഗോവർദ്ധന്റെ ജാമ്യ നീക്കം . കേസിൽ ഇതുവരെ എട്ടു പ്രതികൾ ജയിൽ മോചിതരായി. ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ആറു പേർക്ക് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ആണ് ലഭിച്ചത് .

Share This Article