മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, മുനീറിന് സീറ്റില്ല; വേങ്ങരയിൽ ഷാജി, ലീഗ് പട്ടികയിൽ രണ്ട് വനിതകൾ

AnilKumar BalaKrishnan

കോഴിക്കോട്: അപ്രതീക്ഷിത മാറ്റങ്ങളുമായി മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ.എം. ഷാജി, ലീഗിന്റെ ഉറച്ചമണ്ഡലമായ വേങ്ങരയിൽ മത്സരിക്കും. ഇത്തവണ രണ്ട് വനിതകൾ മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽനിന്നും കൂത്തുപറമ്പിൽ ദളിത് ലീഗ് നേതാവ്‌ ജയന്തി രാജനും ജനവിധി തേടും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്.  രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതിൽ തീരുമാനമായാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.

സ്ഥാനാർഥിപ്പട്ടിക

1.മഞ്ചേശ്വരം-എ.കെ.എം അഷ്‌റഫ്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2.കാസർകോട്-കല്ലിട്ര മായിൻ ഹാജി

3.അഴീക്കോട്-കരീം ചേലേരി

4.കൂത്തുപറമ്പ്-ജയന്തി രാജൻ

5.കുറ്റ്യാടി-പാറയ്ക്കൽ അബ്ദുള്ള

6.പേരാമ്പ്ര-ഫാത്തിമ തഹ്‌ലിയ

7.കോഴിക്കോട് സൗത്ത്-ഫൈസൽ ബാബു

8.കുന്നമംഗലം-എം.എ റസാഖ് മാസ്റ്റർ

9.കൊടുവള്ളി-പി.കെ ഫിറോസ്

10.തിരുവമ്പാടി-സി.കെ കാസിം.

insight kerala

11.കൊണ്ടോട്ടി-ടി.പി അഷ്‌റഫലി

12.ഏറനാട്-പി.കെ ബഷീർ

13.മഞ്ചേരി-എം.റഹ്‌മത്തുള്ള

14.പെരിന്തൽമണ്ണ-നജീബ് കാന്തപുരം

15.മങ്കട-മഞ്ഞളാംകുഴി അലി

16.മലപ്പുറം-പി.കെ കുഞ്ഞാലിക്കുട്ടി

17.വേങ്ങര-കെ. എം ഷാജി

18.വള്ളിക്കുന്ന്-ടി.വി ഇബ്രാഹിം

19.തിരൂരങ്ങാടി-പി.എം.എ സമീർ

20.താനൂർ-പി.കെ.നവാസ്

21.തിരൂർ-കുറുക്കോളി മൊയ്തൂൻ

22.കൊട്ടയ്ക്കൽ-ആബിദ് ഹുസൈൻ തങ്ങൾ

23.മണ്ണാർക്കാട്-എൻ ഷംസുദീൻ

24.ഗുരുവായൂർ-സി.എച്ച് റഷീദ്

25.കളമശ്ശേരി-വി.ഇ അബ്ദുൾ ഗഫൂർ

Share This Article