തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമോ? ആൻ്റണി രാജുവിൻ്റെ ഹർജിയിൽ വിധി ഇന്ന്

AnilKumar BalaKrishnan

എറണാകുളം: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കൂടിയായ ആൻ്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി ജയചന്ദ്രനാണ് ഹർജിയിൽ നിർണായക വിധി പ്രസ്താവിക്കുന്നത്. കേസിൽ വിശദമായ വാദം പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റിവച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ആൻ്റണി രാജുവിനെ സംബന്ധിച്ചിടത്തോളം ഈ വിധി അത്യന്തം നിർണായകമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാൻ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോടതി വിധി വരുന്നത്. നിലവിൽ ജനാധിപത്യ കേരള കോൺഗ്രസ് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഹൈക്കോടതി വിധി അനുകൂലമാവുകയാണെങ്കിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആൻ്റണി രാജുവിന് വീണ്ടും ജനവിധി തേടാൻ സാധിക്കും.

3 വർഷത്തെ ശിക്ഷ ലഭിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടിരുന്നു. ഇതിലൂടെ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തു. എന്നാൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചാൽ ഈ അയോഗ്യത മാറുകയും അദ്ദേഹത്തിന് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ കഴിയുകയും ചെയ്യും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article