പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

AnilKumar BalaKrishnan

ദില്ലി: പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈം​ഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരി​ഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. മനോജ് മൂത്തേടത്തിനു വേണ്ടി സഭാ നേതൃത്വം ഇടപെടൽ നടത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയിലെ എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് മനോജ് മൂത്തേടം.

Share This Article