സീറ്റ് ചര്‍ച്ചയില്‍ ധാരണയായെന്ന് വി ഡി സതീശന്‍; ഇല്ലെന്ന് പി ജെ ജോസഫ്

AnilKumar BalaKrishnan

തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയില്‍ ധാരണയായെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് പി ജെ ജോസഫ് പറഞ്ഞു. അരമണിക്കൂര്‍ ചര്‍ച്ചയില്‍ എല്ലാം തീരുമാനമായെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. വരാനിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തും എന്ന് മോന്‍സ് ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാകും എന്നാണ് പ്രതീക്ഷ.

മുസ്ലിം ലീഗുമായുള്ള സീറ്റ് ചർച്ചകൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ലീഗിൻ്റെ സ്ഥാനാർത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. ഇക്കുറി ലീഗിൽ സ്വാതന്ത്രർ ഉണ്ടാകില്ല.

Share This Article