തളിപ്പറമ്പിൽ കലാപക്കൊടി; പി കെ ശ്യാമളക്കെതിരെ സിപിഎം വിമതൻ ; ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ

AnilKumar BalaKrishnan

കണ്ണൂർ : പാർട്ടി ശക്തി കേന്ദ്രത്തിൽ സിപിഎമ്മിന് വിമതൻ . പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിതത്തിൽ പ്രതിഷേധം. ടി കെ ഗോവിന്ദൻ മത്സരത്തിനൊരുങ്ങുന്നു. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആണ് ടി കെ ഗോവിന്ദൻ.

എം വി ഗോവിന്ദന് പകരം തളിപ്പറമ്പിൽ ഇത്തവണ അദ്ദേഹത്തിൻറെ ഭാര്യയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധമാണ് ജില്ലാ ഘടകത്തിൽ ഉണ്ടായിരുന്നത്. തീരുമാനത്തിന് മുമ്പ് തന്നെ ജില്ലാ ഘടകത്തിൽ നിന്ന് ഉയർന്ന പ്രതിഷേധം കാര്യമാക്കേണ്ടതില്ല എന്നായിരുന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ തളിപ്പറമ്പിൽ തന്നെ പാർട്ടി വിമതൻ മത്സരരംഗത്ത് വരികയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കനത്ത ആഘാതമാണ് ജില്ലയിൽ സിപിഎമ്മിന് ഇതോടെ ഉണ്ടാകുന്നത്. പ്രാദേശിക ഘടകത്തിന്റെ വികാരം കണക്കിലെടുക്കാതെ പ്രഖ്യാപനവുമായി മുന്നോട്ടുപോയതിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ജില്ലയിലെ ഒരു വിഭാഗം.

ഇൻസൈറ്റ് കേരള വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IebSFFYrE56CesOl2QLZxm?mode=hqctcli

Share This Article