പത്തനംതിട്ട : ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ പത്മകുമാറിനെതിരെ ഉടൻ നടപടി വേണ്ട എന്നാണ് തീരുമാനമെടുത്തത്. കുറ്റപത്രം വന്നതിനു ശേഷം നടപടി എടുക്കാമെന്ന് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ ഏതെങ്കിലും തരത്തിൽ അച്ചടക്ക നടപടി നേരിട്ടാൽ അത് തിരിച്ചടിയായി പാർട്ടിക്ക് മാറുമെന്ന് വിലയിരുത്തൽ ഉണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് വരെയും പത്മകുമാറിനെ സംരക്ഷിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
അച്ചടക്ക നടപടി നേരിട്ടു പുറത്തുവന്നാൽ പത്മകുമാർ മറ്റ് എന്തെങ്കിലും രഹസ്യങ്ങൾ വിളിച്ചു പറയുമോ എന്നും സിപിഎം ഭയക്കുന്നു. അതേസമയം ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് പത്മകുമാറിനെ ഒഴിവാക്കിയിട്ടുണ്ട്. തോമസ് ഐസക്ക് , രാജു എബ്രഹാം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് പത്മകുമാറിനെതിരെ നടപടി വേണ്ട എന്ന് തീരുമാനിച്ചത്.
ഇൻസൈറ്റ് കേരള വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IebSFFYrE56CesOl2QLZxm?mode=hqctcli

