പാലായിൽ ജോസ് കെ. മാണി തന്നെ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്, ചാലക്കുടിയിൽ ട്വിസ്റ്റ്‌

AnilKumar BalaKrishnan

കോട്ടയം: കേരളം കോൺഗ്രസ്(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാർട്ടിയുടെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സിറ്റിങ് സീറ്റായ ഇടുക്കിയിൽ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിൽ പാർട്ടിയുടെ സ്ഥാനാർഥി

സ്ഥാനാർഥികൾ-

1.പാലാ-ജോസ്.കെ മാണി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2.ഇടുക്കി-റോഷി അഗസ്റ്റിൻ

3.കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്

4.ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ

5.പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

6.ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

7.റാന്നി- പ്രമോദ് നാരായണൻ

8.തൊടുപുഴ- സിറിയക് ചാഴികാടൻ

9.പിറവം- സാബു കെ. ജേക്കബ്

10.ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി

insight kerala

11.കടുത്തുരുത്തി- നിർമ്മല ജിമ്മി

12.പെരുമ്പാവൂർ- ബേസിൽ പോൾ

Share This Article