കണക്കുകൂട്ടലുകൾ തെറ്റി; ജോസ് കെ വിഭാഗത്തിന് 12 സീറ്റുകൾ മാത്രം; കുറ്റ്യാടിയും പേരാമ്പ്രയും ഇല്ല

AnilKumar BalaKrishnan

തിരുവനന്തപുരം: ഇടതുമുന്നണിയിൽ ജോസ് കെ മാണി വിഭാഗത്തിന് ഇത്തവണ ഒരു സീറ്റ് അധികം നൽകുമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ തവണ 12 സീറ്റുകളിൽ മത്സരിച്ച ജോസിന് ഈ തിരഞ്ഞെടുപ്പിൽ 13 സീറ്റ് നൽകുമെന്നായിരുന്നു പ്രതീക്ഷ. കോഴിക്കോട്ടെ കുറ്റ്യാടിയോ പേരാമ്പ്രയോ വേണമെന്നായിരുന്നു ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ സ്ഥാനാർത്ഥികളെ സിപിഎം പ്രഖ്യാപിച്ചപ്പോൾ ഈ രണ്ട് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കും. ഇത് രണ്ടും സിപിഎമ്മിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ്. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ ജനവിധി തേടും. കുറ്റ്യാടിയിൽ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കും.

ഇതോടെ കടുത്ത നിരാശയിലാണ് ജോസ് കെ മാണി വിഭാഗം . 5 സിറ്റിംഗ് എംഎൽഎമാർ ഇത്തവണയും കളത്തിൽ ഇറങ്ങും. ബാക്കി ഏഴുപേരുടെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകുമോ എന്നതിൽ തീരുമാനമായില്ല

Share This Article