എ പത്മകുമാറിനെ നീക്കിയേക്കും; നിർണായക ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്

AnilKumar BalaKrishnan

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ സിപിഎം നടപടി. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ ആറന്മുള മണ്ഡലം എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പത്മകുമാറിന് പകരം പുതിയ ചുമതല നൽകിയിരിക്കുന്നത്.

മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പത്മകുമാറിനെ സി‌പി‌എം ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ പോയപ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും അദ്ദേഹം ജില്ലാ കമ്മിറ്റി അംഗമായി തുടർന്നിരുന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പത്മകുമാറിനെതിരായ കൂടുതൽ സംഘടനാ നടപടികളിൽ അന്തിമ തീരുമാനമെടുക്കും.

Share This Article