ആര്‍ജെഡി എല്‍ഡിഎഫ് വിടില്ല; പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ശ്രേയാംസ് കുമാര്‍

AnilKumar BalaKrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ജെഡി ഇടതുമുന്നണി വിടുമെന്ന പ്രചാരണങ്ങള്‍ തള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍. അത്തരം ചര്‍ച്ചകള്‍ ഇതുവരെ പാര്‍ട്ടിയിലോ മുന്നണിയിലോ ഉണ്ടായിട്ടില്ലെന്നും ആര്‍ജെഡി എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി വിടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷവും ഇത്തരമൊരു ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നും, പിന്നെ എവിടെ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ ഉയരുന്നത് എന്നത് അറിയില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

അതേസമയം, വരുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് (എം) തന്റെ നിലപാട് ആവര്‍ത്തിച്ചു. 13 സീറ്റുകളെന്ന ആവശ്യം പാര്‍ട്ടി മുന്നോട്ടുവച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 12 സീറ്റുകള്‍ നല്‍കാമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അധികമായി ആവശ്യപ്പെട്ട ഒരു സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല

കുറ്റിയാടി സീറ്റ് ലഭിക്കാത്ത പക്ഷം പകരമായി മറ്റൊരു സീറ്റ് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി തന്നെ മല്‍സരിക്കുമെന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. ബാക്കി സീറ്റുകളുടെ കാര്യത്തില്‍ 13 സീറ്റുകളെന്ന ആവശ്യം സംബന്ധിച്ച തീരുമാനം വന്നശേഷമാകും അന്തിമ രൂപം നല്‍കുക.



ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article