കൊല്ലം : കരുനാഗപ്പള്ളി കൊലപാതകത്തിൽ
പ്രതികളെ തിരിച്ചറിഞ്ഞു.
അനീർ, ബ്ലാക്ക് വിഷ്ണു, റേഷൻ കട നൗഫൽ, ഹുസൈൻ എന്നിവരാണ് പ്രതികൾ.
ആക്രമണത്തിന് കാരണം മുൻവെെരാഗ്യം എന്ന് പൊലീസ് .
ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി രണ്ട് പേരെ അലുവ അതുലും സംഘവും ആക്രമിച്ചിരുന്നു.
അന്ന് ആക്രമിക്കപ്പെട്ടവരുടെ സംഘമാണ് അതുലിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം.ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിലാണ് സംഭവം.
. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം. ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിൽ എത്തിയ സംഘം , അലുവ അതുൽ സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു മറിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു . നാലംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായാണ് കൊലപാതകം നടത്തിയത് . ജിം സന്തോഷ് വധക്കേസിലെ മറ്റൊരു പ്രതി കുക്കു എന്ന് വിളിക്കുന്ന മനുവും അലുവ അതുലിനൊപ്പം കാറിൽ ഉണ്ടായിരുന്നു . മനു ആണ് കാർ ഓടിച്ചിരുന്നത്.ഇയാളുടെ കെെയ്ക്ക് വെട്ടേറ്റു.ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രണ്ട് പേരും കരുനാഗപ്പള്ളി സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം മാര്‍ച്ച് 27 നാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തി ജിം സന്തോഷിനെ അലുവ അതുൽ ഉൾപ്പെട്ട ഗുണ്ടാ സംഘം സ്ഫോടക വസ്തു എറിഞ്ഞും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത് . കേസിൽ ഒന്നാം പ്രതിയാണ് ഓച്ചിറ സ്വദേശിയായ അലുവ അതുൽ .
കരുനാഗപ്പള്ളി കൊലപാതകത്തിൽപ്രതികളെ തിരിച്ചറിഞ്ഞു.
