സംസ്ഥാനത്ത് വേനൽ കടുക്കുന്നു. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതിനാൽ പൊതുജനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഉയർന്ന താപനില കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക ക്രമാതീതമായി ഉയരുന്നതിനാൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അധികൃതർ അറിയിച്ചു. കൂടുതൽ സമയം തുടർച്ചയായി ശരീരത്തിൽ അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക്, നേത്ര രോഗങ്ങൾക്കും ഗരുതരമായ നിർജലീകരണത്തിനും കാരണമായേക്കും. പകൽ 10 മുതൽ മൂന്നുവരെയുള്ള സമയത്താണ് ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്‌മികൾ പതിക്കുന്നത്. ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്

