റേഷൻ കാർഡ് റദ്ദാക്കിയ സംഭവം സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വത്തിൻ്റെ ഗൂഢാലോചന എന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ.
2020 ൽ സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ ഇതേ വിലാസത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. സിപിഐ നിർദ്ദേശപ്രകാരമാണ് അന്ന്
അടൂരിലെ വീട്ടിൽ പേര് ചേർത്തത്. ഇപ്പോഴത്തെ പരാതിക്കാർ ബന്ധുക്കൾ എന്നും ഇവർ ഇപ്പോൾ സിപിഐയുടെ ചട്ടുകമാണെന്നും ശ്രീനാദേവി പറഞ്ഞു. പരാതിക്കാരുടെ സഹോദരി തനിക്ക് വസ്തു ഇഷ്ടദാനം നൽകിയിട്ടുണ്ട്
ഭരണ സ്വാധീനം ഉപയോഗിച്ച് അതിൻറെ പോക്കുവരവ് തടയുന്നു. വ്യാജ രേഖ ചമച്ചു എന്നത് തന്നെ ശരിയല്ല
റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീനാദേവി പറഞ്ഞു.
റേഷൻ കാർഡ് റദ്ദാക്കി നടപടി ഗൂഢാലോചന എന്ന് ശ്രീനാദേവി
