എം ആർ അജിത്കുമാർ ബെവ്കോ സിഎംഡി ; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജിയാകും

AnilKumar BalaKrishnan
എഡിജിപി എം.ആർ. അജിത്കുമാർ (ചിത്രം: മനോരമ)

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ പോസ്റ്റിൽ നിന്ന് മാറ്റിയതോടെ ബെവ്കോയുടെ സിഎംഡി ആയി സർക്കാർ നിയമിച്ചു . ബെവ്കോയുടെ സിഎംഡി ചുമതലയുണ്ടായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി മാറ്റി നിയമിച്ചു.

കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്‍റെ ഉത്തരവുപ്രകാരമായിരുന്നു എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് മാറ്റിയത്. എക്സൈസ് കമ്മീഷണർ പദവി ഐഎഎസ് കേഡറിൽ ഉള്ളവർക്ക് മാത്രമേ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. അതിനാൽ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ സർക്കാർ സ്ഥലം മാറ്റുകയായിരുന്നു. ഐഎഎസ് അസോസിയേഷന്റെ ഹർജിയിലാണ് ട്രിബ്യൂണലിൻ്റെ ഉത്തരവ് വന്നത്.

ഇതോടെയാണ്എം ആർ അജിത് കുമാറിനെ ബെവ്കോയിലേക്ക് മാറ്റിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article