കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ മർദ്ദിക്കുന്നത് തടയാനെത്തിയ അയൽവാസിയെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കോന്നി എലിയറക്കൽ സ്വദേശി വഹാബ് ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ എലിയറക്കൽ സ്വദേശി നിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന നിയാസ് വീട്ടിലെത്തി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച നിയാസിനെ കോന്നി പോലീസ് പിടികൂടി.
