സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ തട്ടി 72 കാരനു ദാരുണാന്ത്യം. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് – നായർകുഴി റോഡിൽ ചിറ്റാരിപ്പിലാക്കൽ വെച്ച് സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ അമിത സ്പീഡിൽ വന്ന പിക്കപ്പ് വാൻ തട്ടിയാണ് പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാർ മരിച്ചത്. ഇന്നലെ രാത്രി ഏതാണ്ട് 9മണിയോടെയാണ് അപകടം. കൊടിയത്തൂർ സ്വദേശിയുടെ വാഹനം ആണെന്നാണ് പ്രാഥമിക വിവരം
