കണ്ണൂരിൽ,ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ, ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചു പേരാണ് പുറത്തിറങ്ങിയത്. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടെന്നും, ഭരണകൂട വേട്ടയാണ് നേരിടേണ്ടി വന്നതെന്നും കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 25ന് കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലായ
കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എം സി അതുൽ, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി എച്ച്, അഹമ്മദ് യാസീൻ എന്നിവരാണ് ജാമ്യം നേടി ജയിൽ മോചിതരായത്.15 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു
നീതിയും,ന്യായവും പാലിക്കേണ്ട മന്ത്രി തന്നെയാണ് കള്ള പരാതി നൽകിയത്. വ്യാജ ആരോപണമുയർത്തി പ്രവർത്തകരെ ജയിലിനടച്ച മന്ത്രി രാജിവെക്കണമെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
കരിങ്കൊടി പ്രതിഷേധത്തെ മറ്റൊരു വിധത്തിൽ വ്യാഖ്യാനിച്ചു. ഭരണകൂട വേട്ടയാണ് നേരിടേണ്ടി വന്നത്, എ എൻ ഷംസീറിന്റെ തിരക്കഥയിൽ,ഗൺമാന്റെ സംവിധാനത്തിൽ, മന്ത്രി വീണാ ജോർജ് അഭിനയിക്കുകയായിരുവെന്ന് കെസി ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.പ്രതിഷേധക്കാരുടെ കയ്യിൽ,കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നിലെന്നും,വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികമെന്നും നിരീക്ഷിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

