കാസർകോട് ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ മാതാപിതാക്കൾ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ.
പൊയിനാച്ചി പറമ്പയിലെ വേണുഗോപാലൻ, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ
മകൻ ശിവാനന്ദ്
രണ്ട് മാസം മുൻപാണ് മരിച്ചത്. മകൻ മരിച്ചതിലെ മനോവിഷമം
അത്മഹത്യക്ക് കാരണമെന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
തിരക്കിനിടെ തൊട്ടടുത്തുള്ള റെയില്‍വേ പാളത്തിലേക്ക് പോയ യുവാവിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 15ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. വേടൻ്റെ പരിപാടി വീക്ഷിക്കാനെത്തിയ നിരവധി പേർക്ക് തിരക്കിൽ പെട്ട് ശ്വാസം മുട്ടുകയും പരിക്കേൽക്കുകയും ചെയ്തതോടെ പരിപാടി മാറ്റിവെക്കുകയായിരുന്നു. ഇതോടെ തിരിച്ചുപോകുന്നതിനിടെയാണ് ട്രെയിൻ തട്ടി അപകടമുണ്ടായത്.

