എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിനെ പദവിയിൽ നിന്ന് മാറ്റി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഐഎഎസ് കേഡർ പദവിയിൽ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ പാടില്ല എന്ന നിർണായക ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് ട്രിബ്യൂണൽ പുറപ്പെടുവിച്ചത്.
ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. കില, IMG ഡയറക്ടർ പദവികളിൽ വിരമിച്ച ഉദ്യോഗസ്ഥർ പാടില്ല എന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. എക്സൈസ് കമ്മീഷണർ പദവി ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കേണ്ടത്. ഐപിഎസ് ഉദ്യോഗസ്ഥനായ എം ആർ അജിത് കുമാറിനെ നിയമിച്ചതിലെ ചട്ടലംഘനം ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടർന്നാണ് എം ആർ അജിത് കുമാറിനെ പദവിയിൽ നിന്ന് സർക്കാർ മാറ്റിയിരിക്കുന്നത്. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആണ് പകരം ചുമതല നൽകിയിരിക്കുന്നത്.

