കെ സുധാകരൻ അതൃപ്തിയിൽ; പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാതെ ഡൽഹിയിൽ നിന്നും മടങ്ങി

AnilKumar BalaKrishnan

ഡൽഹി: സീറ്റ് വിഭജന ചർച്ചകൾ തകൃതിയായി കോൺഗ്രസിൽ കേന്ദ്ര നേതൃത്വത്തിൽ നടക്കുമ്പോൾ പൊട്ടിത്തെറികൾ ഉടലെടുക്കുകയാണ്. എംപിമാരുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. കെ സുധാകരനും അടൂർ പ്രകാശും മത്സരിക്കണമെന്ന് താല്പര്യമറിച്ച് രംഗത്തുണ്ട്. എന്നാൽ രണ്ടുപേർക്ക് മാത്രമായി ഇളവുകൾ നൽകിയാൽ പ്രശ്നം സങ്കീർണ്ണം ആകും എന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തൽ.

എന്നാൽ പിന്നോട്ടില്ലെന്നാണ് കെ സുധാകരന്റെ നിലപാട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇടപെട്ട് കഴിഞ്ഞദിവസം മുതൽ അനുനയ നീക്കം നടത്തുകയാണ്. എന്നാൽ അതൃപ്തി തുടരുന്ന കെ സുധാകരൻ ഡൽഹിയിൽ നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. പാർലമെൻറ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെയാണ് മടക്കം.

എന്നാൽ സുധാകരന് കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടത് ഉള്ളതിനാൽ മടങ്ങിയെന്നാണ് സണ്ണി ജോസഫ് വിശദീകരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article