നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം. രമ്യാഹരിദാസിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി
കെപിഎംഎസ് നേതാവ് ചെറുവയ്ക്കൽ അർജുനൻ രംഗത്തെത്തി. അർഹരായ സ്ഥാനാർത്ഥികൾ ഉണ്ടായിട്ടും പുറത്തുനിന്ന് ഉള്ളവരെ മത്സരിപ്പിക്കാൻ ഉള്ള നീക്കം അനുവദിക്കില്ല. പുലയസമുദായത്തെ രാഷ്ട്രീയാധികാരത്തിൽ നിന്നും മാറ്റിനിർത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു..
ചിറയിൻകീഴ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യാഹരിദാസ് ? പ്രതിഷേധവുമായി കെപിഎംഎസ്
