കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു

AnilKumar BalaKrishnan

പത്തനംതിട്ട :
ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു
അടൂരിലെ സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജി.
സംവരണ മണ്ഡലങ്ങളിൽ എന്തെങ്കിലും ആകട്ടെ എന്നാണോ കോൺഗ്രസ് നിലപാട് എന്നും വിജയസാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിച്ചാൽ താൻ രാജി പിൻവലിക്കുമെന്നും ബാബു ദിവാകരൻ പറഞ്ഞു.
അടൂരിൽ വിജയ സാധ്യത ഉള്ള ഏഴോളം നേതാക്കന്മാരുണ്ട്. അവരിൽ ആരെയെങ്കിലും സ്ഥാനാർത്ഥി ആക്കണം എന്നും
മറ്റ് പാർട്ടിയിലേക്ക് താൻ പോകില്ല എന്നും ബാബു ദിവാകരൻ കൂട്ടിച്ചേർത്തു.

Share This Article