തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.. കണിച്ചോട് സ്വദേശികളായ അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.. അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ ചലനമറ്റു കിടക്കുന്നത് കണ്ടു.
ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പോലീസിന് മൊഴി നൽകിയതായാണ് വിവരം. അശ്വതി മാനസിക പ്രശ്നങ്ങൾ കാണിക്കുന്നതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യലിലേക്ക് പോലീസ് കടക്കും..
വാമനപുരത്ത് ഒരു വയസ്സുകാരി മരിച്ച നിലയിൽ; അമ്മ കസ്റ്റഡിയിൽ
