മന്ത്രി വീണ ജോർജിനെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന, കെ എസ് യു പ്രവർത്തർക്ക് ജാമ്യം. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 25ന് കണ്ണൂരിൽ വിവിധ ഉദ്ഘാടനങ്ങൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചു പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മന്ത്രി വീണ ജോർജിന് നേരെ കെഎസ്യു പ്രതിഷേധം ഉണ്ടായത്. ആരോഗ്യ മേഖലയിലെ വീഴ്ചകളിൽ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് മർദ്ദനമേറ്റന്നാണ് പരാതി.
തുടർച്ചയായി, ജാമ്യം നിരസിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ മേൽ കോടതി സമീപിക്കുകയായിരുന്നു.കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവർക്കാണ് ഉപാധികളോടെ തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ എസ് യു പ്രവർത്തർക്ക് ജാമ്യം
