പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ സൗകര്യങ്ങളില്ലെന്ന് തുറന്നുസമ്മതിച്ച് ഡോക്ടർമാർ തന്നെ നോട്ടീസ് പതിപ്പിച്ചു. അത്യന്തം ഗൗരവകരമായ വെളിപ്പെടുത്തലുകളാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗം നടത്തിയിരിക്കുന്നത്. മതിയായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയയ്ക്കിടെ ജീവൻ പോയാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് നോട്ടീസിൽ പറയുന്നു.
ഇത്രയും വലിയ പരിമിതികൾ അറിഞ്ഞുകൊണ്ട് മരണം സംഭവിച്ചാൽ പോലും സമ്മതമാണെന്ന് രോഗി എഴുതി ഒപ്പിട്ടു നൽകണമെന്നാണ് നോട്ടീസിലെ വിചിത്രമായ ആവശ്യം. വിവരം പുറത്തുവന്നതോടെ സംഭവത്തെ പറ്റി അറിയില്ല എന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് കയ്യൊഴിഞ്ഞു
കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ സൗകര്യങ്ങളില്ലെന്ന് ഡോക്ടർമാർ തന്നെ നോട്ടീസ് പതിപ്പിച്ചു
