ലോറി മതിലിൽ ഇടിച്ച് ആറു തൊഴിലാളികൾക്ക് പരിക്ക്

AnilKumar BalaKrishnan

കോട്ടയം: എം സി റോഡിൽ ലോറി മതിലിൽ ഇടിച്ച് 6 അതിഥി തൊഴിലാളികൾക്ക് പരിക്ക് പറ്റി.
കോട്ടയം കുറവിലങ്ങാടിനു സമീപം പകലോമറ്റത്ത് ആയിരുന്നു അപകടം. പന്തൽ നിർമ്മാണ സാധനങ്ങളുമായി ചെങ്ങന്നൂർക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്നാണ് സൂചന. ലോറിക്ക് മുകളിലും ഉള്ളിലുമായിരുന്ന ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article