പൊലീസ് നിയമനത്തിൽ വഴിവിട്ട നീക്കം; കായിക ക്ഷമതാ പരീക്ഷ തോറ്റവർ എസ്ഐമാരായി

AnilKumar BalaKrishnan

പൊലീസ് നിയമനത്തിൽ വഴിവിട്ട നീക്കമെന്ന് ആരോപണം. കായിക ക്ഷമതാ പരീക്ഷ തോറ്റവർക്ക് എസ്ഐമാരായി നിയമനം നൽകി ഡിജിപി ഉത്തരവ് പുറത്തിറക്കി. ബോഡി ബിൽഡർമാരായ ഷിനു ചൊവ്വയ്ക്കും , ചിത്തരേഷ് നടേശനുമാണ് നിയമനം നൽകി ഉത്തരവായത്. നിയമനം നൽകരുതെന്ന മുൻ ഡിജിപിയുടെ ശുപാർശ മറികടന്നാണ് ഉത്തരവ്.
മുഖ്യമന്ത്രിക്ക് ഇരുവരും നൽകിയ നിവേദനത്തിലാണ് തീരുമാനമുണ്ടായത്.
രഹസ്യമായി കായികക്ഷമതാ പരീക്ഷ നടത്താൻ ബറ്റാലിയൻ എഡിജിപി തയ്യാറായിരുന്നില്ല .എന്നാൽ അസാധാരണ സാഹചര്യം പരിഗണിച്ച് നിയമിക്കാമെന്നായിരുന്നു എഡിജിപിയുടെ ശുപാർശ. ഇരുവർക്കും പൊലീസ് അക്കാദമിയിൽ ഒരുവർഷം പരിശീലനം നൽകാമെന്നും, തുടർന്ന് SI മാരായി നിയമനം നൽകാമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. ഇരുവർക്കും സിപിഎം ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

Share This Article