കണ്ണൂരിൽ,പ്രതിഷേധത്തിനിടെ വീണാ ജോർജിന് പരിക്കേറ്റ സംഭവം,
കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞദിവസം പ്രവർത്തകരെ റെയിൽവേ സ്റ്റേഷനിലടകം എത്തിച്ച് തെളിവെടുപ്പ് പൂർത്തീകരിച്ചിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രോസക്യൂഷൻ വാദം.അതേസമയം,
ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും,ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധം കണ്ടെത്താനോ വീണ്ടെടുക്കാനോ സാധിച്ചിട്ടിലെന്നും, സാധൂകരിക്കുന്ന ദൃശ്യങ്ങളില്ലെന്നും പ്രതിഭാഗം വാദിച്ചു.കഴിഞ്ഞ ദിവസം ജാമ്യ ഹർജി പരിഗണിച്ച കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു.
വീണാ ജോർജിന് പരിക്കേറ്റ സംഭവം,കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.
