തമ്മിലടി ശക്തമാകുന്നു :കോൺ​ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കെ. സുധാകരൻ

AnilKumar BalaKrishnan


കോഴിക്കോട് :കെ സുധാകരന് കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ പരസ്യമായി തുടങ്ങിയിരിക്കുകയാണ്. ലോക്സഭയിൽ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി നൽകിയ മൂന്ന് ദിവസത്തെ വിപ്പ് ലംഘിച്ച് കെ സുധാകരൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നു, ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പകരം കണ്ണൂരിൽ വെച്ച് തന്റെ സ്ഥാനാർത്ഥിത്വം സുധാകരൻ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.ദില്ലിയിൽ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കെയാണ് ഹൈക്കമാൻഡിനോടുള്ള ഈ അതൃപ്തി സുധാകരൻ പരസ്യമാക്കിയിരിക്കുന്നത്. സിറ്റിംഗ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിന് കാത്തുനിൽക്കാതെയാണ് ഒരു മുഴം മുൻപേ സൂധാകരന്റെ ഈ നീക്കം.കൂടാതെ, ലോക്സഭയിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടുമില്ല. തെരഞ്ഞെടുപ്പ് അടുക്കുന്തോറും പുതിയ കലഹങ്ങളും അടവുകളുടെ പുത്തൻ മുറകളും ഇഷ്ടത്തിനനുസരിച്ച് ഇറക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. ജനക്ഷേമമോ വികസനമോ ഒന്നുമല്ല വെറും അധികാര മോഹം മാത്രമാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് നേതാക്കന്മാരുടെ ഓരോ പ്രവർത്തിയിൽ നിന്നും വ്യക്തമാണ്.

Share This Article