നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

AnilKumar BalaKrishnan

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സമര്‍പ്പിച്ചത്. 

Share This Article