ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കും. രണ്ടു ദിവസത്തിനകം തീരുമാനം

AnilKumar BalaKrishnan

നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കും. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. നേതൃത്വം സീറ്റ് നൽകുവാൻ തയ്യാറാകാത്ത ഘട്ടത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ തീരുമാനം എടുക്കാനാണ് സാധ്യത.
സുധാകരൻ മൽസരിച്ചാൽ UDF പിന്തുണയ്ക്കും. സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ UDF അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയുള്ളു.
നേതൃത്വം ഇടപെട്ടിട്ടും നിലപാടിൽ സുധാകരൻ ഉറച്ച് നിന്നതോടെ ഇനി അനുനയ നീക്കവുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സുധാകരൻ മത്സരിച്ചാൽ വലിയ രാഷ്ട്രീയ പോരാട്ടത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക

ദിവസങ്ങൾക്കു മുമ്പാണ് നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ജി സുധാകരൻ രംഗത്ത് വന്നത്. വാർത്താ സമ്മേളനത്തിലെ എം വി ഗോവിന്ദൻറെ പരിഹാസ പരാമർശം ഉൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ജി സുധാകരന്റെ വിമർശനം. ഒടുവിൽ നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രിയാകട്ടെ ജി സുധാകരനെ കാണാനും ശ്രമിച്ചില്ല.

Share This Article