8 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

AnilKumar BalaKrishnan

കല്ലമ്പലം: കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടന്ന എക്സൈസിന്റെ വാഹന പരിശോധനയിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സ്കൂട്ടറിൽ സൂക്ഷിച്ചയാൾ പിടിയിൽ. പനയറ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ബിജുവിലാസത്തിൽ വാവച്ചി എന്ന് വിളിക്കുന്ന ബിനു (42)ആണ് പിടിയിലായത്. പള്ളിക്കൽ, മടവൂർ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എട്ട് ലിറ്റർ മദ്യം ഇയാളിൽനിന്നും പിടിച്ചെടുത്തത് . വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ എ.ഇ.ഐ ബിനു, പ്രിവേന്റീവ് ഓഫീസർ മഞ്ജുനാഥ്‌, സി.ഇ.ഒ മാരായ പ്രവീൺ, ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Share This Article