കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിൽക്കുമെന്ന് ആവർത്തിച്ച സിസി മുകുന്ദൻ എംഎൽഎ. സിപിഐ പ്രാദേശിക നേതാക്കളുമായാണ് പ്രശ്നങ്ങൾ ഉള്ളത് തൻ്റെ പ്രതിഷേധത്തെ തുടർന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്. ഗീത ഗോപി നാട്ടിക സ്വദേശി പോലുമല്ല , അവർ മുൻ ബിജെ പി ക്കാരിയാണ്.ഇന്നും കോൺഗ്രസ് നേതാക്കളുമായി കൂടി കാഴ്ച നടത്തും.ബിജെപിയുമായി സഹകരിക്കാൻ തനിക്ക് താല്പര്യം ഇല്ല. പാർട്ടി അംഗത്വത്തിൽ തുടരാനും താത്പര്യമില്ല. ഗീത ഗോപി സ്പോർൺസേട് സ്ഥാനാർത്ഥിയെന്നും സിസി മുകുന്ദൻ തൃശൂരിൽ പറഞ്ഞു.
അതിനിടെ, തൃശൂരിൽ ഇന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗൺസിലും ചേരും. സ്ഥാനാർത്ഥി നിർണയത്തെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകും. സിസി മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക്കം ചർച്ചയാകും.
