കോഴിക്കോട്: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയായ വിജിഷ(52)യാണ് തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
തിരുവനന്തപുരത്ത് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിച്ചിരുന്നു. പിന്നീടാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
