ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക ? രാഹുൽ മാങ്കൂട്ടത്തിൽ

AnilKumar BalaKrishnan

ഊരും പേരും ഇല്ലാത്ത മെയിലിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത പോലീസ് ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുകയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഹോട്ടൽ വളഞ്ഞു ഒരു എം എൽ എയെ രാത്രി അറസ്റ്റ് ചെയ്തു. എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ പിടിക്കൂടുക. എപ്പോഴാണ് മുഖ്യമന്ത്രി മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ഗണേഷിന്റെ ഭാര്യ കണ്ട്രോൾ റൂമിൽ നൽകിയ പരാതിക്ക് എന്ത് പരിഹാരമുണ്ടായി. മന്ത്രി ഫോൺ ചോർത്തിയെന്ന ഭാര്യയുടെ പരാതി അതീവ ഗുരുതരമാണ്. അധികാര ദുർവിനിയോഗം നടന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

Share This Article